വി​വാ​ദ പ​രാ​മ​ർ​ശം: ഫാ. ​തി​യോ​ഡേ​ഷ്യ​സ് ഡി​ക്രൂ​സി​നെ​തി​രെ കേ​സ്

09:34 PM Nov 30, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​നെ​തി​രേ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ വി​ഴി​ഞ്ഞം സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ ഫാ. ​തി​യോ​ഡേ​ഷ്യ​സ് ഡി​ക്രൂ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ ഫാ. ​തി​യോ​ഡേ​ഷ്യ​സ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വി​ഴി​ഞ്ഞം സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ദേ ​ശ​ദ്രോ​ഹി​ക​ളും രാ​ജ്യ​വി​രു​ദ്ധ​രു​മാ​ണെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ത​ന്നി​ൽ സ്വാ​ഭാ​വി​ക​മാ​യി സൃ​ഷ്ടി​ച്ച വി​കാ​ര​വി​ക്ഷോ​ഭ​മാ​ണ് മ​ന്ത്രി​ക്കെ​തി​രേ ന​ട​ത്തി​യ പ​ര​മാ​ർ ശ​മെ​ന്നു ഖേ​ദ​പ്ര​ക​ട​ന​ത്തി​ൽ ഫാ. ​തി​യോ​ഡേ​ഷ്യ​സ് ഡി​ക്രൂ​സ് പ​റ​ഞ്ഞു.

അ​ബ്ദു റ​ഹ്മാ​ൻ എ​ന്ന പേ​രി​ൽ ത​ന്നെ തീ​വ്ര​വാ​ദി​യു​ണ്ടെ​ന്ന പ​രാ​മ​ർ​ശം നി​രു​പാ​ധി​രം പി​ൻ​വ​ലി​ക്കു​ന്നു. ഒ​രു നാ​ക്കു പി​ഴ​വാ​യി സം​ഭ​വി​ച്ച പ​രാ​മ​ർ​ശ​ത്തി​ൽ നി ​ർ​വ്യാ​ജം ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ത​മ്മി​ൽ കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​ത്ത് താ​ൻ ത​ട​ത്തി​യ പ്ര​സ്താ​വ​ന ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ൻ ഇ​ട​യാ​യ​തി​ൽ ഖേ​ദി​ക്കു​ന്ന​താ​യും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.