തിരുവനന്തപുരം : സംസ്ഥാനത്തു ക്രിസ്മസ് പ്രമാണിച്ചു രണ്ടു മാസത്തെ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനു 1800 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ.
രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ ഇതുവഴി പെൻഷൻകാർക്കു ലഭിക്കും. ഈ മാസം ഒന്നും രണ്ടും ആഴ്ചകളിൽ പെൻഷൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ-സുരക്ഷാ പെൻഷനു 1800 കോടി രൂപ അനുവദിച്ചു : മന്ത്രി ബാലഗോപാൽ
09:45 PM Nov 30, 2022 | Deepika.com