അ​ഫ്ഗാ​നി​സ്ഥാ​നി​ൽ മ​ദ്ര​സ​യി​ൽ സ്ഫോ​ട​നം; 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു

07:10 PM Nov 30, 2022 | Deepika.com
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ മ​ദ്ര​സ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 24 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ​നി​ന്നും 200 കി​ലോ​മീ​റ്റ​ർ മാ​റി സ​മ​ൻ​ഗ​ൻ പ്ര​വി​ശ്യ​യി​ലെ അ​യ്ബാ​ക്കി​ലാ​ണ് സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്.

ആ​ളു​ക​ൾ പ്രാ​ർ​ഥ​ന​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ബു​ദ്ധ​മ​ത​ക്കാ​രു​ടെ കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ടു​ന്ന ച​രി​ത്ര ന​ഗ​ര​മാ​ണ് അ​യ്ബ​ക്ക്.