ഇ​ത് ഫൗ​ളാ​ണ്; അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ കാ​ർ ഓ​ടി​ച്ച് ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം

06:56 PM Nov 30, 2022 | Deepika.com
കോ​ഴി​ക്കോ​ട്: വാ​ഹ​ന​ത്തി​ൽ അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം. കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​യേ​ന്തി​യാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ളി​ലെ അ​ഭ്യാ​സ​പ്ര​ക​ട​നം.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ കാ​ർ ഓ​ടി​ച്ച് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. കാ​റി​ന്‍റെ ഡോ​റു​ക​ൾ തു​റ​ന്നും, മൈ​താ​ന​ത്ത് വ​ട്ടം​ചു​റ്റി​ച്ചു​മാ​യി​രു​ന്നു അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഉ​ൾ​പ്പെ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​രി​ക്കു​ന്ന​ത് പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​ണ്.

സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. നാ​ല് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് വി​വ​രം. വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.