തിരുവനന്തപുരം: വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. മുക്കോല ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മുല്ലൂരിൽവച്ചാണ് പോലീസ് തടഞ്ഞത്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം മാർച്ച് പ്രഖ്യാപിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. എന്നാൽ വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി മാർച്ച് നടത്തുകയായിരുന്നു.
വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി മാർച്ച്
06:47 PM Nov 30, 2022 | Deepika.com