ഭ​ർ​ത്താ​വി​നെ കൊ​ന്ന കേ​സി​ലെ പ്ര​തി മ​രി​ച്ച നി​ല​യി​ൽ

04:51 PM Nov 30, 2022 | Deepika.com
മ​ല​പ്പു​റം: കാ​മു​ക​നൊ​പ്പം ചേ​ർ​ന്ന് ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഷം ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ കാ​മു​ക​ൻ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു.

കൊ​ണ്ടോ​ട്ടി വ​ലി​യ​പ​റ​മ്പി​ൽ സൗ​ജ​ത്ത് ആ​ണ് മ​രി​ച്ച​ത്. കാ​മു​ക​നാ​യ ബ​ഷീ​ർ, സൗ​ജ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

2018-ലാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് സൗ​ജ​ത്തി​ന്‍റെ ഭ​ർ​ത്താ​വാ​യ സ​വാ​ദി​നെ ത​ല​യ്ക്ക​ടി​ച്ചും ക​ഴു​ത്ത് മു​റി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ത്യ​ത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ബ​ഷീ​റി​നെ ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.