ഗ​വ​ർ​ണ​റെ നീ​ക്കു​ന്ന ബി​ല്ലി​ൽ പി​ഴ​വു​ക​ളെ​ന്ന് ബി. ​അ​ശോ​ക് ഐ​എ​എ​സ്

04:23 PM Nov 30, 2022 | Deepika.com
തി​രു​വ​നന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത് നി​ന്ന് ഗ​വ​ർ​ണ​റെ നീ​ക്കു​ന്ന ബി​ല്ലി​ൽ സാ​ങ്കേ​തി​ക പി​ഴ​വു​ക​ളു​ണ്ടെ​ന്ന് കൃ​ഷി വ​കു​പ്പ് സെ​ക്ര​ട്ട​റി ബി. ​അ​ശോ​ക്.

ബി​ല്ലി​ന് അ​നു​ബ​ന്ധ​മാ​യി ഉൾപ്പെടുത്തി​യ കു​റി​പ്പി​ലാ​ണ് അ​ശോ​ക് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ഗ​വ​ർ​ണ​റെ ചാൻസലർ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കു​ന്ന​ത് എ​ന്ത് കാ​ര​ണ​ത്താ​ലാ​ണ് എ​ന്ന​ത് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഒ​ന്ന​ര പേ​ജ് നീ​ളു​ന്ന കു​റി​പ്പി​ൽ അ​ശോ​ക് വ്യ​ക്ത​മാ​ക്കി.

അ​ശോ​കി​ന്‍റെ കു​റി​പ്പി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ മ​ന്ത്രി​സ​ഭ, കു​റി​പ്പു​ക​ൾ തയാറാക്കുന്പോൾ ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.