മൂ​ന്നാം ഏ​ക​ദി​നം ഉ​പേ​ക്ഷി​ച്ചു; കി​വീ​സി​ന് പ​ര​മ്പ​ര

03:44 PM Nov 30, 2022 | Deepika.com
ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡ് - ഇ​ന്ത്യ പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ഏ​ക​ദി​ന​വും മ​ഴ​യെ​ടു​ത്ത​തോ​ടെ 1 - 0 എ​ന്ന നി​ല​യി​ൽ പ​ര​മ്പ​ര നേ​ടി ആ​തി​ഥേ​യ​ർ. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ മൈ​താ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​ർ​ന്ന​തോ​ടെ അവസാന പോരാട്ടം ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

47.3 ഓ​വ​റി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 220 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ൻ​ഡ് 104-1 എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് തു​ട​രു​ന്ന വേ​ള​യി​ലാ​ണ് മ​ഴ എ​ത്തി​യ​ത്.

ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ൻ മു​ന്നേ​റ്റ​നി​ര​യി​ൽ ശു​ഭ്മാ​ൻ ഗി​ൽ(49) മാത്രമാണ് മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റ് ചെ​യ്ത​ത്. വി​ശ്വ​സ്ത ബാ​റ്റ​ർ സൂ​ര്യ​കു​മാ​ർ യാ​ദ​വ്(6), നാ​യ​ക​ൻ ശി​ഖ​ർ ധ​വാ​ൻ(28) എ​ന്നി​വ​ർ പു​റ​ത്തോ​യ​തോ​ടെ ഇ​ന്ത്യ ചെ​റി​യ സ്കോ​റി​ൽ ഒ​തു​ങ്ങു​മെ​ന്ന് തോ​ന്നി​പ്പി​ച്ചു. 36.3 ഓ​വ​റി​ൽ 170-7 എ​ന്ന നി​ല​യി​ൽ പ​രു​ങ്ങി​യ ഇ​ന്ത്യ​യെ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ നേ​ടി​യ 51 റ​ൺ​സാ​ണ് 200 ക​ട​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

ആ​ദം മി​ൽ​നെ​യും ഡാ​രി​ൽ മി​ച്ച​ലും മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി​യ മ​ത്സ​ര​ത്തി​ൽ ടിം ​സൗ​ത്തി ര​ണ്ടും ലോ​ക്കി ഫെ​ർ​ഗൂ​സ​ൺ, മി​ച്ച​ൽ സാ​ന്‍റ്ന​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും ക​ര​സ്ഥ​മാ​ക്കി.

തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ച് ക​ളി​ച്ച കി​വീ​സ് ഓ​പ്പ​ണ​ർ​മാ​ർ വി​ജ​യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശു​ന്ന​തി​നി​ടെ​യാ​ണ് മ​ഴ വി​ല്ല​നാ​യ​ത്. ഫി​ൻ അ​ല​ൻ 57 റ​ൺ​സ് നേ​ടി പു​റ​ത്താ​യ​പ്പോ​ൾ ഡെ​വ​ൺ കോ​ൺ​വേ 38* റ​ൺ​സ് നേ​ടി. അ​ഞ്ച് ഓ​വ​റി​ൽ 31 റ​ൺ​സ് വ​ഴ​ങ്ങി​യ ഉ​മ്രാ​ൻ മാ​ലി​ക്കാ​ണ് അ​ല​നെ പു​റ​ത്താ​ക്കി​യ​ത്.

മ​ഴ ര​സം​കൊ​ല്ലി​യാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലും 145 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത കി​വീ​സി​ന്‍റെ ടോം ​ലാ​ത​മാ​ണ് പ​ര​മ്പ​ര​യി​ലെ താ​രം.