വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​ക്ര​മ​ണം; നി​യ​മ ന​ട​പ​ടി തു​ട​രു​മെ​ന്ന് പോ​ലീ​സ്

03:44 PM Nov 30, 2022 | Deepika.com
തി​രു​വ​ന്ത​പു​രം: വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് വി​ഴി​ഞ്ഞ​ത്ത് ക്ര​മസ​മാ​ധാ​ന പാ​ല​നത്തിനായി ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡി​ഐ​ജി ആ​ര്‍.​നി​ശാ​ന്തി​നി.

സം​ഭ​വു​മാ​യ ബ​ന്ധ​പ്പെ​ട്ട് 164 കേസു​ക​ള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യും വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ അ​വ​ര്‍ പ​റ​ഞ്ഞു.

അ​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍​ക്ക് പ​ങ്കു​ള്ള​താ​യി നി​ല​വി​ല്‍ പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല. എ​ന്‍​ഐ​എ​യു​ടെ അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് ത​നി​ക്കി​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ല. താ​ന്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ എ​ന്‍​ഐ​എ ഇ​ല്ലാ​യി​രു​ന്നെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

വി​ഴി​ഞ്ഞ​ത്ത് വൈ​കു​ന്നേ​രം ഹി​ന്ദു ഐ​ക്യ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ര്‍​ച്ചി​ന് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി നി​ശാ​ന്തി​നി പ​റ​ഞ്ഞു. സം​ഘ​ര്‍​ഷ മേ​ഖ​ല​യി​ല്‍ മാ​ര്‍​ച്ച് നടത്താൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ത​ട​യാ​നാ​യി പോ​ലീ​സു​കാ​രെ നിയോഗിക്കുമെന്നും ഡി​ഐ​ജി വ്യക്തമാക്കി.