തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ബില്ലിന്റെ കരട് പതിപ്പിന് മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഉടനടി നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.
ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്ന് ചാൻസലർക്കുള്ള ആനുകൂല്യങ്ങൾ നൽകാനുള്ള നിർദേശമുൾപ്പെടെ നിരവധി മാറ്റങ്ങളാണ് ബിൽ വഴി നടപ്പിലാക്കാൻ ഉദേശിക്കുന്നത്.
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ തയാർ
03:45 PM Nov 30, 2022 | Deepika.com