ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ വ്യവസായി അമിത് അറോറയെ ഇഡി അറസ്റ്റ് ചെയ്തു. കള്ളപ്പണനിരോധന നിയമപ്രകാരമാണ് മദ്യവ്യവസായിയായ അറോറയെ കസ്റ്റഡിയിലെടുത്തത്.
ഡൽഹിയിലെ പുതിയ മദ്യനയത്തിൽ ചില വ്യാപാരികൾക്ക് അനർഹമായ പരിഗണന നൽകുന്ന രീതിയിൽ ആം ആദ്മി സർക്കാരിനൊപ്പം ചേർന്ന് അറോറ പണമിടപാട് നടത്തിയെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവരെ പ്രതി ചേർത്ത കേസിൽ മലയാളി വ്യവസായി വിജയ് നായർ, സമീർ മഹേന്ദ്രു എന്നിവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി മദ്യനയക്കേസ്: അമിത് അറോറ അറസ്റ്റിൽ
03:46 PM Nov 30, 2022 | Deepika.com