കലഞ്ഞൂരിൽ ജനവാസമേഖലയിൽ പുലി ഇറങ്ങി ആടിനെ കൊന്നു

03:45 PM Nov 30, 2022 | Deepika.com
കോന്നി: പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി ആടിനെ കൊന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഇഞ്ചപ്പാറ ജോസിന്‍റെ ആടിനെയാണ് പുലി ആക്രമിച്ചത്.

കഴിഞ്ഞയാഴ്ചയും മേഖലയിൽ പുലി ഇറങ്ങി ആടിനെ കൊന്നിരുന്നു. പ്രദേശത്ത് നിരന്തരം പുലിയുടെ സാന്നിധ്യം ഉണ്ടാകുന്ന സാഹചര്യത്തിൽ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് വനപാലകർ അറിയിച്ചു.