നെയ്യാറ്റിൻകരയിൽ ബൈക്കപകടത്തിൽ യുവാക്കൾ മരിച്ചു

10:40 AM Nov 30, 2022 | Deepika.com
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കപകടത്തിൽ യുവാക്കൾ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിൻ (22), ജഫ്രീൻ (19) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. ലോറിയിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് റോഡിൽ മറിഞ്ഞാണ് അപകടം. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.