തിരുവനന്തപുരം: തുറമുഖ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ റിപ്പോർട്ട് തേടി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). വിഴിഞ്ഞം പോലീസിൽ നിന്നാണ് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നത്.
വിവരശേഖരണത്തിനായി പ്രത്യേക എൻഐഎ സംഘം ഇന്ന് വിഴിഞ്ഞത്ത് എത്തും. സമരത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുള്ളവർ പ്രവർത്തിച്ചെന്ന ആരോപണം ചിലർ ഉയർത്തിയതിന് പിന്നാലെയാണ് ഈ നടപടി എന്നത് ശ്രദ്ധേയമാണ്.
വിഴിഞ്ഞം സംഘർഷം: എൻഐഎ റിപ്പോർട്ട് തേടും
11:29 AM Nov 30, 2022 | Deepika.com