മൂ​ന്നാം ഏ​ക​ദി​നം: ഇ​ന്ത്യക്ക് ബാറ്റിംഗ്; സ​ഞ്ജു​വി​ന് ഇ​ന്നും ഇ​ട​മി​ല്ല

07:48 AM Nov 30, 2022 | Deepika.com
ക്രൈ​സ്റ്റ് ച​ർ​ച്ച്: മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് വി​ട്ടു. ക്രൈ​സ്റ്റ്ച​ർ​ച്ചി​ലെ ഹാ​ഗ്ലി ഓ​വ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന് ഇ​ന്നും പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം നേ​ടാ​നാ​യി​ല്ല. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ക​ളി​ച്ച അ​തേ ടീ​മി​നെ ത​ന്നെ​യാ​ണ് ഇ​ന്ത്യ ഇ​ന്ന് ഇ​റ​ക്കു​ന്ന​ത്.

പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ഴു വി​ക്ക​റ്റി​നു ജ​യി​ച്ച ന്യൂ​സി​ല​ൻ​ഡ് 1-0ന് ​മു​ന്നി​ലാ​ണ്. ര​ണ്ടാം മ​ത്സ​രം മ​ഴ​യെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ഇ​ന്നു ജ​യി​ച്ചാ​ൽ മാ​ത്ര​മേ ശി​ഖ​ർ ധ​വാ​ൻ ന​യി​ക്കു​ന്ന ഇ​ന്ത്യ​ക്കു പ​ര​മ്പ​ര തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കൂ.