റാമള്ള: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുമായുണ്ടായ നാലു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് പലസ്തീനിയൻ പൗരൻമാർ കൊല്ലപ്പെട്ടു. റാമള്ള, ഹെബ്രോൻ നഗരങ്ങൾക്കു സമീപമാണ് ഏറ്റുമുട്ടൽ നടന്നത്.
റാമല്ലയിൽ നിന്ന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ 20 വയസുള്ള രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ വെടിയേറ്റ് മരിച്ചു. വൈകുന്നേരമുണ്ടായ ഏറ്റുമുട്ടലുകളിൽ രണ്ടു പേരെ കൂടി വധിച്ചുവെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
വെസ്റ്റ് ബാങ്കിലും ഇസ്രയേലിലും അക്രമം രൂക്ഷമായതിനെ തുടർന്ന് ഇസ്രയേൽ-പലസ്തീൻ പ്രശ്നം വീണ്ടും തിളച്ചുമറിയുകയാണെന്ന് എന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
വെസ്റ്റ് ബാങ്കിൽ സംഘർഷം; അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടു
06:45 AM Nov 30, 2022 | Deepika.com