ദേ​ശീ​യ ദി​നാ​ഘോ​ഷം: 1530 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് യു​എ​ഇ

05:16 AM Nov 30, 2022 | Deepika.com
ദു​ബാ​യ്: യു​എ​ഇ​യു​ടെ 51-ാമ​ത് ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന 1,530 ത​ട വു​കാ​രെ മോ​ചി​പ്പി​ക്കാ​ന്‍ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍ ഉ​ത്ത ര​വി​ട്ടു. വി​വി​ധ കേ​സു​ക​ളി​ല്‍​പ്പെ​ട്ട ത​ട​വു​കാ​രെ​യാ​ണ് വി​ട്ട​യ്ക്കു​ക.

മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന ത​ട​വു​കാ​രു​ടെ ക​ട​ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​നും യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഉ​ത്ത​ര​വി​ട്ടു. മോച​നം ല​ഭി​ക്കു​ന്ന ത​ട​വു​കാ​ര്‍​ക്ക് പു​തി​യ ജീ​വി​തം ആ​രം​ഭി​ക്കാ​നും ത​ങ്ങ​ളു​ടെ ഭാ​വി​യെ കു​റി​ച്ച് വീ​ണ്ടും ചി​ന്തി​ക്കാ​നും കു​ടും​ബ​ത്തെ സേ​വി​ക്കാ​നും സ​മൂ​ഹ​ത്തി​ന് സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കാ​നും അ​വ​സ​രം കൊടു​ക്കാ​നാ​ണ് ഈ ​തീ​രു​മാ​നം.

യു​എ​ഇ ദേ​ശീ​യ ദി​ന​വും സ്‍​മ​ര​ണ ദി​ന​വും പ്ര​മാ​ണി​ച്ച് സ്വ​കാ​ര്യ മേ​ഖ​ല​യ്ക്കും മൂ​ന്ന് ദി​വ​സ​ത്തെ അ ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ര്‍ ഒ​ന്ന് വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഡി​സം​ബ​ര്‍ മൂ​ന്ന് ശ​നി​യാ​ഴ്ച വ​രെ​യാ യി​രി​ക്കും അ​വ​ധി.