ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും യുഎസ്എയും സെനഗലും. എ, ബി ഗ്രൂപ്പുകളിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ജയത്തോടെയാണ് നാല് ടീമുകളും അവസാന പതിനാറിലേക്ക് ഇടമുറപ്പിച്ചത്.
ഡിസംബർ മൂന്നിന് നടക്കുന്ന ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്സിന്റെ എതിരാളി യുഎസ്എയാണ്. ഡിസംബർ അഞ്ചിന് നടക്കുന്ന പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട് സെനഗലിനെ നേരിടും. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെയ്ല്‍സിനെ മലര്‍ത്തിയടിച്ച് ബി ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇംഗ്ലണ്ട് നോക്കൗട്ടിലേക്ക് മുന്നേറിയത്. ഇറാനെ ഒരു ഗോളിന് തോല്‍പ്പിച്ച് യുഎസ്എയും മുന്നേറി.
ആതിഥേയരായ ഖത്തറിനെ നെതര്‍ലന്‍ഡ്സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗല്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി.
പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളി സെനഗൽ; നെതർലൻഡ്സ് vs യുഎസ്എ
04:52 AM Nov 30, 2022 | Deepika.com