വെ​യി​ൽ​സി​നെ തകർത്ത് ഇം​ഗ്ല​ണ്ട് പ്രീ​ക്വാ​ർ​ട്ട​റി​ൽ

02:59 AM Nov 30, 2022 | Deepika.com
ദോ​ഹ: വെ​യി​ൽ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഗ്രൂ​പ്പ് ബി​യി​ൽ നി​ന്ന് പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് ഇം​ഗ്ല​ണ്ട്. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഇം​ഗ്ലീ​ഷ് പ​ട​യു​ടെ ആ​ധി​കാ​രി​ക വി​ജ​യം.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഇം​ഗ്ല​ണ്ട് ആ​ധി​പ​ത്യ​മാ​യി​രു​ന്നു മൈ​താ​ന​ത്ത്. മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ​പ​കു​തി​യി​ൽ ഗോ​ള​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി ഇം​ഗ്ലീ​ഷ് നി​ര മ​ത്സ​രം വ​രു​തി​യി​ലാ​ക്കി.

50ാം മി​നി​റ്റി​ൽ കി​ട്ടി​യ ഫ്രീ​കി​ക്ക് വ​ല​യി​ൽ എ​ത്തി​ച്ച റാ​ഷ്ഫോ​ർ​ഡാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. അ​ടു​ത്ത മി​നി​റ്റി​ൽ ഹാ​രി കെ​യിന്‍റെ പാ​സ് പോ​സ്റ്റി​ൽ എ​ത്തി​ച്ച് ഫി​ൽ ഫോ​ഡ്ൻ ഇം​ഗ്ല​ണ്ടി​ന്‍റെ ലീ​ഡ് വ​ർ​ധി​പ്പി​ച്ചു. 68ാം മി​നി​റ്റി​ൽ വീ​ണ്ടും ഗോ​ൾ നേ​ടി റാ​ഷ്ഫോ​ർ​ഡ് വെ​യി​ൽ​സി​ന്‍റെ അ​വ​സാ​ന പ്ര​തീ​ക്ഷ​യും ത​ക​ർ​ത്തു.