വി​സ്താ​ര എ​യ​ർ​ലൈ​ൻ​സ് എ​യ​ർ ഇ​ന്ത്യ​യു​മാ​യി ല​യി​പ്പി​ക്കു​ന്നു

11:35 PM Nov 29, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ്, ടാ​റ്റാ സ​ണ്‍​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​സ്താ​ര എ​യ​ർ​ലൈ​ൻ​സ് എ​യ​ർ ഇ​ന്ത്യ​യു​മാ​യി ല​യി​പ്പി​ക്കു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഓ​ഹ​രി വി​റ്റ​ഴി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി 18,000 കോ​ടി രൂ​പ​യ്ക്കാ​ണ് ടാ​റ്റാ എ​യ​ർ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

നി​ല​വി​ൽ വി​സ്താ​ര എ​യ​ർ​ലൈ​ൻ​സി​ന്‍റെ 49 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ കൈ​വ​ശ​മു​ള്ള​ത്. ല​യ​ന​ത്തി​ന് ശേ​ഷം എ​യ​ർ ഇ​ന്ത്യ, വി​സ്താ​ര, എ​യ​ർ ഏ​ഷ്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ന്നി​വ ഉ​ൾ​പെ​ടു​ന്ന വി​പു​ലീ​കൃ​ത എ​യ​ർ ഇ​ന്ത്യ ഗ്രൂ​പ്പി​ൽ സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന് 25.1 ശ​ത​മാ​നം ഓ​ഹ​രി സ്വ​ന്ത​മാ​കും.

വി​സ്താ​ര ഉ​ൾ​പെ​ടെ​യു​ള്ള വി​വി​ധ എ​യ​ർ​ലൈ​നു​ക​ളു​ടെ ല​യ​നം 2024 മാ​ർ​ച്ച് മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. എ​യ​ർ ഇ​ന്ത്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 113 വി​മാ​ന​ങ്ങ​ളും എ​യ​ർ ഏ​ഷ്യ (28), വി​സ്താ​ര (53), എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് (24) എ​ന്നി​വ​യു​ടെ വി​മാ​ന​ങ്ങ​ളും ഉ​ൾ​പെ​ടെ 218 വി​മാ​ന​ങ്ങ​ൾ 2024ൽ ​എ​യ​ർ ഇ​ന്ത്യ​യു​ടെ ഉ​ട​മ​സ്ഥ​യി​ലാ​കും. ഇ​തോ​ടെ എ​യ​ർ ഇ​ന്ത്യ രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​ന്പ​നി​യും ര​ണ്ട ാമ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന​ക്ക​ന്പ​നി​യു​മാ​കു​മെ​ന്ന് ടാ​റ്റാ സ​ണ്‍​സ് വ്യ​ക്ത​മാ​ക്കി.