കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചു.
ഡോ. സിസ തോമസിന് യുജിസി നിഷ്കര്‍ഷിച്ച യോഗ്യതകളുണ്ടെന്നും ഇക്കാര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിയില്‍ തെറ്റില്ലെന്നും വിലയി രുത്തിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. നിയമനത്തിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളി. പുതിയ വിസിയെ കഴിയുമെങ്കില്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നിയമിക്കണമെന്ന് കോടതി പറഞ്ഞു.
ഇതിനുള്ള സെലക്ഷന് കമ്മിറ്റിയിലേക്ക് തങ്ങളുടെ നോമിനികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ നിയോഗിക്കുമെന്ന് ഗവര്‍ണറും യുജിസിയും വ്യക്തമാക്കി. എത്രയും വേഗം വിസിയെ നിയമിച്ചാല്‍ താത്കാലിക വിസിയുടെ കാലാവധി കഴിയുമെന്നും സര്‍ക്കാരിന് അതാവും അഭികാമ്യമെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു.
കെടിയു താല്‍ക്കാലിക വിസി: ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും
11:35 PM Nov 29, 2022 | Deepika.com