ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സ്: ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

09:34 PM Nov 29, 2022 | Deepika.com
പാ​ല​ക്കാ​ട്: ആ​ർ​എ​സ്എ​സ് നേ​താ​വ് ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ചെ​മ്മാ​ട് സ്വ​ദേ​ശി ജ​ലീ​ലി​നെ​യാ​ണ് ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​തി​മൂ​ന്നാം പ്ര​തി​യെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച​ത് ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 41 ആ​യി.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ.​റൗ​ഫി​നെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു. കേ​സി​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.