തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകളിലൂടെ ഓടുന്ന ട്രയിനുകളുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ റെയിൽവേ. തിരുവനന്തപുരം-മംഗലാപുരം പാതയിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും ഓടുന്ന ട്രയിനുകളുടെ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ ആക്കി ഉയർത്തുന്നതു സംബന്ധിച്ചാണ് പഠനം നടത്തുന്നത്.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം-കായംകുളം റൂട്ടിൽ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ എന്നത് 110 കിലോമീറ്റർ ആയും കായംകുളം-തുറവൂർ പാതയിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായും തുറവൂർ-എറണാകുളം പാതയിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായും എറണാകുളം-ഷൊർണൂർ പാതയിൽ വേഗം മണിക്കൂറിൽ 90 കിലോമീറ്ററായും ആദ്യഘട്ടത്തിൽ ഉയർത്തും.
അടുത്ത ഘട്ടത്തിൽ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്ററായും ഉയർത്തും. ഇതിനാവശ്യമായ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്റർ ആക്കി ഉയർത്തുന്നു
09:11 PM Nov 29, 2022 | Deepika.com