ബേ​ല താ​റി​ന് ഐ​എ​ഫ്എ​ഫ്കെ ലൈ​ഫ്ടൈം അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്‌​കാ​രം

09:29 PM Nov 29, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര വേ​ദി​യാ​യ ഐ​എ​ഫ്എ​ഫ്കെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ഹം​ഗേ​റി​യ​ൻ സം​വി​ധാ​യ​ക​ൻ ബേ​ല താ​റി​ന്. 10 ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് 16നു ​ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ​മാ​പ​ന​ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കു​മെ​ന്നു മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​റി​യി​ച്ചു.

മാ​നു​ഷി​ക പ്ര​ശ്ന​ങ്ങ​ളെ ദാ​ർ​ശി​നി​ക​മാ​യി സ​മീ​പി​ക്കു​ന്ന ബേ​ലാ താ​റി​ന്‍റെ ആ​റു ച​ല​ച്ചി​ത്ര​ങ്ങ​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ബേ​ലാ​താ​റി​ന്‍റെ ച​ല​ച്ചി​ത്ര ജീ​വി​ത​ത്തെ സ​മ​ഗ്ര​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ന്‍റെ കാ​ല​ത്തി​ന്‍റെ ഇ​രു​ൾ ഭൂ​പ​ട​ങ്ങ​ൾ എ​ന്ന പു​സ്ത​കം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ക്കും.

ഡി​സം​ബ​ർ ഒ​ൻ​പ​തു മു​ത​ൽ 16 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തു​ന്ന ച​ല​ച്ചി​ത്ര​മേ​ള​യി​ൽ 70 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 184 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. മ​ല​യാ​ള സി​നി​മ​യി​ൽ ന​വ​തം​ര​ഗ​ത്തി​നു തു​ട​ക്കം കു​റി​ച്ച അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സ്വ​യം​വ​ര​ത്തി​ന്‍റെ അ​ൻ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ വേ​ള​യി​ൽ ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​കും.