സീ​ത​ത്തോ​ട്ടി​ൽ ക​ടു​വ ആ​ക്ര​മ​ണം; തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

04:14 PM Nov 29, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് കോ​ട്ട​മ​ൺ​പാ​റ​യി​ൽ തൊ​ഴി​ലാ​ളി​യെ ക​ടു​വ ആ​ക്ര​മി​ച്ചു. ആ​ങ്ങ​മൂ​ഴി സ്വ​ദേ​ശി അ​നു​കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​ദേ​ശ​ത്തെ കെ​എ​സ്ഇ​ബി വൈ​ദ്യു​ത ട​വ​റി​ന് സ​മീ​പ​ത്തു​ള്ള പു​ല്ല് വെ​ട്ടാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​യെ ക​ടു​വ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ‌​ടി​യി​രു​ന്ന ക​ടു​വ പൊ‌‌‌​ടു​ന്ന​നെ അ​നു​കു​മാ​റി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കാ​ലി​ന് പ​രി​ക്കേ​റ്റ അ​നു​കു​മാ​റി​നെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​യ​ക്കാ​യി ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​മെ​ന്നാ​ണ് സൂ​ച​ന.