വി​ഴി​ഞ്ഞം: ഡി​ഐ​ജി ആ​ർ. നി​ശാ​ന്തി​നി സ്പെ​ഷൽ ഓ​ഫീ​സ​ർ

12:26 PM Nov 29, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തു​റ​മു​ഖ വി​രു​ദ്ധ സ​മ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ഴി​ഞ്ഞം മേ​ഖ​ല‌​യി​ലെ സ്പെ​ഷൽ ഓ​ഫീ​സ​റാ​യി ഡി​ഐ​ജി ആ​ർ. നി​ശാ​ന്തി​നി​യെ സ​ർ​ക്കാ​ർ നി​യ​മി​ച്ചു. പ്ര​ദേ​ശ​ത്ത് ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നും മേ​ഖ​ല​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​നു​മാ​യി ഡി​ഐ​ജി​ക്ക് കീ​ഴി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ​യും രൂ​പീ​ക​രി​ച്ചു.

ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം. ​ആ​ർ. അ​ജി​ത് കു​മാ​ർ ആ​ണ് നി​ശാ​ന്തി​നി​യെ സ്പെ​ഷ്യ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ക്രൈം​ബ്രാ​ഞ്ച് എ​സ്പി മ​ധു​സൂ​ദ​ന​ൻ, ഡി​സി​പി അ​ജി​ത് കു​മാ​ർ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലേ​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.