മു​ഖ്യ​മ​ന്ത്രി വി​ഴി​ഞ്ഞ​ത്തേ​ക്കി​ല്ല; സെ​മി​നാ​റി​ൽ നി​ന്ന് പി​ന്മാ​റി

10:11 AM Nov 29, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സീ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് ന​ട​ത്തു​ന്ന സെ​മി​നാ​റി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പി​ന്മാ​റി. രാ​വി​ലെ പ​ത്തി​ന് മാ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് സെ​മി​നാ​ർ ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ന്പ് മാ​ത്ര​മാ​ണ് അ​റി​യി​പ്പ് ല​ഭി​ച്ച​ത്.

സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കു​മെ​ന്നാണ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ തു​റ​മു​ഖ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ക്ഷണം ലഭിച്ചിട്ടില്ലാത്തതിനാൽ സെമിനാറിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപിയും അറിയിച്ചിട്ടുണ്ട്.