അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും ദാരുണാന്ത്യം

09:39 AM Nov 29, 2022 | Deepika.com
തൃശൂര്‍: ചേര്‍പ്പ് പല്ലിശേരിയില്‍ അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്.

കൊലപാതകത്തില്‍ അയല്‍വാസി വേലപ്പന്‍ പോലീസ് പിടിയിലായി. തിങ്കളാഴ്ച രാത്രി പത്തരയ്ക്കാണ് സംഭവം. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.