കുഴല്‍പ്പണവുമായി മധുര സ്വദേശി പിടിയില്‍

01:22 PM Nov 29, 2022 | Deepika.com
പാലക്കാട്: കുഴല്‍പ്പണവുമായി മധുര സ്വദേശി ഒലവക്കോട് റയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫിന്‍റെ പിടിയിലായി. മധുര സ്വദേശി രവിയാണ് പിടിയിലായത്.

ഇയാളില്‍ നിന്നും 44 ലക്ഷം രൂപ കണ്ടെടുത്തു. ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കുഴല്‍പ്പണം കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.