ക​ത്ത് വി​വാ​ദം; വാ​ര്‍​ഡ്ത​ല പ്ര​ചാ​ര​ണ​ത്തി​നൊ​രു​ങ്ങി എ​ല്‍​ഡി​എ​ഫ്

09:48 AM Nov 29, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷനിലെ ക​ത്ത് വി​വാ​ദ​ത്തി​നെ​തി​രെ എ​ല്‍​ഡി​എ​ഫ് വാ​ര്‍​ഡ്ത​ല പ്ര​ചാ​ര​ണം ന​ട​ത്തും. ഇ​ന്നും നാ​ളെ​യു​മാ​യി വിവിധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

സി​പി​എം ജി​ല്ലാ ക​മ്മ​റ്റി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ്ര​ചാ​ര​ണം. ക​ത്ത് വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ യു​ഡി​എ​ഫ് - ബി​ജെ​പി കൂ​ട്ടു​കെ​ട്ടാ​ണെ​ന്നാ​ണ് സി​പി​എം വാ​ദം. കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം അ​ട്ടി​മ​റിക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സി​പി​എം ആ​രോ​പി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ നൂ​റു വാ​ര്‍​ഡു​ക​ളി​ലും ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ചാ​ര​ണം ന​ട​ക്കും.