സെ​ന​റ്റി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും

06:28 AM Nov 29, 2022 | Deepika.com
കൊ​ച്ചി: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റി​ല്‍ നി​ന്ന് ഗ​വ​ര്‍​ണ​ര്‍ പു​റ​ത്താ​ക്കി​യ​തി​നെ​തി​രെ 15 അം​ഗ​ങ്ങ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. എ​സ്. ജോ​യി, ജി.​പ​ദ്മ​കു​മാ​ര്‍, അ​ഡ്വ. ജി. ​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​നാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​യ​മ​ന​ത്തി​നു​ള്ള സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യി​ലേ​ക്ക് സെ​ന​റ്റ് പ്ര​തി​നി​ധി​യെ ശി​പാ​ര്‍​ശ ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ന്ന​തി​ല്‍ ക​ലാ​ശി​ച്ച​ത്. സെ​ന​റ്റി​ന്‍റെ പ്ര​തി​നി​ധി​യെ ശി​പാ​ര്‍​ശ ചെ​യ്യു​ന്ന​തി​ന് മു​മ്പ് ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍ തി​ര​ക്കി​ട്ട് സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി​യെ​ന്നാ​രോ​പി​ച്ച് സെ​ന​റ്റ് പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.

മാ​ത്ര​മ​ല്ല, പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍​വേ​ണ്ടി സെ​ന​റ്റ് യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കി​യ​തു​മി​ല്ല. തു​ട​ര്‍​ന്നാ​ണ് താ​ന്‍ ശി​പാ​ര്‍​ശ ചെ​യ്ത അം​ഗ​ങ്ങ​ളെ ഗ​വ​ര്‍​ണ​ര്‍ സെ​ന​റ്റി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ​ത്.