കോ​ട​തി​ന​ട​പ​ടി​ക​ളു​ടെ സം​പ്രേ​ഷ​ണം: സാ​ങ്കേ​തി​ക​സൗ​ക​ര്യ​മി​ല്ലെ​ന്ന്

02:10 AM Nov 29, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നു ര​ജി​സ്ട്രി​ക്കും ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​റി​നും (എ​ൻ​ഐ​സി) മ​തി​യാ​യ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി സെ​ക്ര​ട്ട​റി ജ​ന​റ​ൽ. ത​ത്സ​മ​യ സം​പ്രേ​ഷ​ണ ന​ട​പ​ടി​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് മ​റ്റൊ​രു ആ​പ്പി​നെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​മെ​ന്നും സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

യു​ട്യൂ​ബി​ലൂ​ടെ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന കോ​ട​തി ന​ട​പ​ടി​ക​ളു​ടെ പ​ക​ർ​പ്പ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എ​ൻ. ഗോ​വി​ന്ദാ​ചാ​ര്യ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണു ന​ട​പ​ടി.