വി​ഴി​ഞ്ഞ​ത്തു​ണ്ടാ​യ​ത് ക​ലാ​പ​ശ്ര​മം; സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്ന് സി​പി​എം

07:57 PM Nov 28, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സ​മ​ര​ത്തെ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. വി​ഴി​ഞ്ഞം മേ​ഖ​ല​യി​ല്‍ ക​ലാ​പം സൃ​ഷ്ടി​ക്കാ​ന്‍ ചി​ല ഗൂ​ഢ​ശ​ക്തി​ക​ള്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സി​പി​എം ആ​രോ​പി​ച്ചു.

അ​ക്ര​മ​ങ്ങ​ള്‍ കു​ത്തി​പ്പൊ​ക്കി ക​ട​ലോ​ര​മേ​ഖ​ല​യി​ല്‍ സം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്കാ​നാ​ണ് നീ​ക്കം. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലു​ള്ള സൗ​ഹാ​ര്‍​ദം ഇ​ല്ലാ​താ​ക്കാ​ന്‍ പു​റ​പ്പെ​ട്ട ശ​ക്തി​ക​ളാ​ണ് ക​ലാ​പം ല​ക്ഷ്യ​മി​ട്ട് അ​ക്ര​മ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​ക്ര​മ​ണം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു.