മ​ണ്ഡ​ല​മ​ക​ര വി​ള​ക്ക്: ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ഡി​സം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സ്

12:19 PM Nov 28, 2022 | Deepika.com
ബം​ഗ​ളൂ​രു: മ​ണ്ഡ​ല​മ​ക​ര വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കാ​യി ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ര​ണ്ട് പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സു​മാ​യി ക​ര്‍​ണാ​ട​ക ആ​ര്‍​ടി​സി. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് പ​മ്പ​യി​ലേ​ക്കും തി​രി​ച്ചും ഒ​രു രാ​ജ​ഹം​സ സ​ര്‍​വീ​സും ഒ​രു ഐ​രാ​വ​ത് വോ​ള്‍​വോ സ​ര്‍​വീ​സു​മാ​ണ് ആ​രം​ഭി​ക്കു​ക.

രാ​ജ​ഹം​സ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ബം​ഗ​ളൂ​രു ശാ​ന്തി​ന​ഗ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് തി​രി​ച്ച് പി​റ്റേ​ന്ന് രാ​വി​ലെ 7.29 ന് ​പ​മ്പ​യി​ലെ​ത്തും. തി​രി​ച്ചു​ള്ള സ​ര്‍​വീ​സ് പ​മ്പ​യി​ല്‍ നി​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ബം​ഗ​ളൂ​രി​വി​ലെ​ത്തും.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ശാ​ന്തി​ന​ഗ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് തി​രി​ക്കു​ന്ന ഐ​രാ​വ​ത് വോ​ള്‍​വോ പി​റ്റേ​ന്ന് രാ​വി​ലെ 6.45ന് ​പ​മ്പ​യി​ലെ​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് മ​ട​ങ്ങു​ന്ന സ​ര്‍​വീ​സ് പി​റ്റേ​ന്ന് രാ​വി​ലെ 11ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. ഇ​രു​ബ​സു​ക​ള്‍​ക്കും മൈ​സൂ​രു റോ​ഡ് സാ​റ്റ​ലൈ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ്റ്റോ​പ്പു​ണ്ടാ​കും.

ടി​ക്ക​റ്റു​ക​ള്‍ https://www.ksrtc.in/ എ​ന്ന സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാം.