സി​ല്‍​വ​ര്‍​ലൈ​ൻ ന​ട​പ​ടി​ക​ള്‍ മ​ര​വി​പ്പി​ച്ച് സ​ര്‍​ക്കാ​ര്‍; റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി

12:02 PM Nov 28, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് സ​ര്‍​ക്കാ​രി​ന്‍റെ സ്വ​പ്‌​ന പ​ദ്ധ​തി​യാ​യ സി​ല്‍​വ​ര്‍​ലൈ​നി​ന്‍റെ ന​ട​പ​ടി​ക​ള്‍ മ​ര​വി​പ്പി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ നി​യോ​ഗി​ച്ച മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചു വി​ളി​ച്ചു​കൊ​ണ്ട് റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. തുടര്‍നടപടി റെയില്‍വേ ബോര്‍ഡിന്‍റെ അനുമതിക്കു ശേഷം മതിയെന്നാണ് നിര്‍ദേശം.

11 ജി​ല്ല​ക​ളി​ലാ​യി 205 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​വ​രെ തി​രി​ച്ചു​വി​ളി​ക്കാ​ന്‍ ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കും റ​വ​ന്യൂ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി.

സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്നും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സാമൂഹിക ആഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിക്കു ശേഷം മാത്രം മതിയെന്നാണ് തീരുമാനം.

സി​ല്‍​വ​ര്‍​ലൈ​ന്‍ ഉ​പേ​ക്ഷി​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ നി​ഷേ​ധി​ച്ചി​രു​ന്നു. അ​തേ​സ​മ​യം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക​ളി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​ങ്ങു​ക​യാ​ണെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.