സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ഇ​ഡി ഹ​ര്‍​ജി; ​സു​പ്രീം​കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും

12:58 PM Nov 28, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഇ​ഡി ഹ​ര്‍​ജി​യി​ല്‍ സു​പ്രീം​കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും. വി​ചാ​ര​ണ​ക്കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി അ​റി​ഞ്ഞ​ശേ​ഷം വാ​ദം കേ​ള്‍​ക്കു​ന്ന തീ​യ​തി അ​റി​യി​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് ഒ​രു സം​സ്ഥാ​ന​ത്തു​നി​ന്ന് മ​റ്റൊ​രു സം​സ്ഥാ​ന​ത്തേ​യ്ക്ക് കേ​സ് മാ​റ്റു​ക​യെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ഈ ​ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലും വ്യ​ത്യ​സ്ത പാ​ര്‍​ട്ടി​ക​ളാ​ണ് ഭ​രി​ക്കു​ന്ന​ത്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളു​ണ്ട്. അ​തു​കൊ​ണ്ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വൂ എ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ലെ ഉ​ന്ന​ത​രു​മാ​യി കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നും അ​തി​നാ​ല്‍ വിചാരണ നടപടികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ഡി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.