വിഴിഞ്ഞം സമരം: ഇന്ന് സര്‍വ കക്ഷിയോഗം

11:12 AM Nov 28, 2022 | Deepika.com
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സര്‍വകക്ഷിയോഗം ചേരും.

കളക്ടര്‍ ജെറോമിക് ജോര്‍ജ് വിളിച്ച യോഗത്തില്‍ ലത്തീന്‍ രൂപത പ്രതിനിധികളും സമരസമിതി നേതാക്കളും പങ്കെടുക്കും. യോഗത്തില്‍ മന്ത്രിമാരും പങ്കെടുക്കുമെന്നാണ് സൂചന.

നിലവില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും കനത്ത ജാഗ്രതയിലാണ് വിഴിഞ്ഞം തുറമുഖവും തീരദേശ മേഖലയും.