മലമ്പുഴ: ആരക്കോട് വനത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം വനത്തില്‍ വിറക് ശേഖരിക്കാനെത്തിയവരാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസിനെയും വനം വകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹം പുരുഷന്റേതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കമിഴ്ന്നു കിടക്കുന്ന മൃതദേഹത്തിൽ മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹത്തിന് ഏകദേശം ഒരാഴ്ചയോളം പഴക്കമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നാണ് പോലീസ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ അത്തരത്തില്‍ ഒന്നുമില്ലാത്തതിനാല്‍ പുറത്തു നിന്നും ആരെങ്കിലും കൊല ചെയ്ത് കൊണ്ടിട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം.
മലമ്പുഴ ആരക്കോട് വനത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
11:06 AM Nov 28, 2022 | Deepika.com