വി​ഴി​ഞ്ഞം സ​മ​ര​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ക്ഷ​മ​യു​ടെ നെ​ല്ലി​പ്പ​ടി ക​ണ്ടു: അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍

10:46 AM Nov 28, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സ​മ​ര​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ക്ഷ​മ​യു​ടെ നെ​ല്ലി​പ്പ​ടി ക​ണ്ടെ​ന്ന് തു​റ​മു​ഖ​മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍. തു​റ​മു​ഖ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

വി​ഴി​ഞ്ഞ​ത്തെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​മ​ര​പ്പ​ന്ത​ല്‍ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

തു​റ​മു​ഖ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​സം സൃ​ഷ്ടി​ക്കി​ല്ലെ​ന്ന് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഉ​റ​പ്പ് ലം​ഘി​ക്ക​പ്പെ​ട്ടു. ജു​ഡീ​ഷ്യ​റി​യി​ല്‍ വി​ശ്വാ​സ​മു​ള്ള​വ​രാ​യി​രു​ന്നു രൂ​പ​ത​യെ​ങ്കി​ല്‍ കോ​ട​തി നി​ര്‍​ദേ​ശം അം​ഗീ​ക​രി​ക്ക​ണ​മാ​യി​രു​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഗു​ണ​ക​ര​മാ​കു​ന്ന പ​ദ്ധി നി​ര്‍​ത്തി​വ​യ്ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി കൂട്ടിചേർത്തു.