ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

09:28 AM Nov 28, 2022 | Deepika.com
ഇടുക്കി: ജില്ലയലെ കെട്ടിട നിര്‍മാണ നിരോധനം അടക്കമുള്ള വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍.

1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, സംരക്ഷിത മേഖലക്കുചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.

വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി.