ലോ​ക​ക​പ്പി​ലെ തോ​ൽ​വി; ബെ​ൽ​ജി​യ​ത്തി​ൽ ക​ലാ​പം

06:19 AM Nov 28, 2022 | Deepika.com
ബ്ര​സ​ൽ​സ്: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ത്തി​ൽ മൊ​റോ​ക്ക​യ്ക്കെ​തി​രെ പ​രാ​ജ​യം വ​ഴ​ങ്ങി​യ​തി​നു പി​ന്നാ​ലെ ബെ​ൽ​ജി​യ​ത്തി​ൽ ക​ലാ​പ സ​മാ​ന അ​ന്ത​രീ​ക്ഷം. മ​ത്സ​ര​ത്തി​നു പി​ന്നാ​ലെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബ്ര​സ​ൽ​സി​ലെ തെ​രു​വി​ലി​റ​ങ്ങി​യ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ ക​ട​ക​ളും മ​റ്റും ത​ക​ർ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ടു​ക​യും ചെ​യ്തു.

നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും വി​വ​ര​മു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. മൊ​റോ​ക്കോ​യാ​ണ് ബെ​ൽ​ജി​യ​ത്തെ അ​ട്ടി​മ​റി​ച്ച​ത്.