നൈ​ജീ​രി​യ​യി​ല്‍ ത​ട​വി​ലാ​ക്ക​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ശ​ശി ത​രൂ​രി​നെ ക​ണ്ടു

04:20 AM Nov 28, 2022 | Deepika.com
കൊ​ച്ചി: നൈ​ജീ​രി​യ​യി​ല്‍ ത​ട​വി​ലാ​ക്ക​പ്പെ​ട്ട നാ​വി​ക​രു​ടെ കു​ടും​ബം ശ​ശി ത​രൂ​രി​നെ ക​ണ്ടു. സ​നു ജോ​സി​ന്‍റെ ഭാ​ര്യ മെ​റ്റി​ല്‍​ഡ, മി​ല്‍​ട്ട​ന്‍റെ ഭാ​ര്യ ശീ​ത​ള്‍ എ​ന്നി​വ​രാ​ണ് കഴിഞ്ഞ ദിവസം കൊ​ച്ചി​യി​ലെ പ​രി​പാ​ടി​ക്കെ​ത്തി​യ ത​രൂ​രി​നെ നേ​രി​ല്‍ ക​ണ്ട​ത്.

നൈ​ജീ​രി​യ​ന്‍ സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും വി​ഭേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ല്‍​കി. ത​ട​വി​ലാ​ക്ക​പ്പെ​ട്ട​വ​രു​മാ​യി ഫോ​ണി​ലെ​ങ്കി​ലും സം​സാ​രി​ക്കാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം സാ​ധ്യ​മാ​ക്കാ​ന്‍ എ​ല്ലാ ബ​ന്ധ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.