നി​സാ​ര രോ​ഗ​ങ്ങ​ൾ​ക്ക് ആ​ന്‍റി​ബ​യോ​ട്ടി​ക്ക് വേ​ണ്ടെന്ന് ​ഐ​സി​എം​ആ​ർ

10:05 PM Nov 27, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ഐ​സി​എം​ആ​ർ. സാ​ര​മ​ല്ലാ​ത്ത പ​നി പോ​ലെ​യു​ള്ള നി​സാ​ര അ​സു​ഖ​ങ്ങ​ൾ​ക്ക് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ആ​ന്‍റി​ബ​യോ​ട്ടി​ക്ക് ഉ​പ​യോ​ഗ​ത്തി​ന് ഡോ​ക്ട​ർ​മാ​ർ കൃ​ത്യ​മാ​യ സ​മ​യ പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്നു​മാ​ണ് ഐ​സി​എം​ആ​റി​ന്‍റെ നി​ർ​ദേ​ശം.

ച​ർ​മ​ത്തി​നെ​യും, മൃ​ദു കോ​ശ​ങ്ങ​ളെ​യും (സോ​ഫ്റ്റ് ടി​ഷ്യു) ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​ക​ൾ​ക്ക് അ​ഞ്ച് ദി​വ​സ​വും ന്യൂ​മോ​ണി​യ ബാ​ധി​ത​ർ​ക്ക് അ​ഞ്ച് മു​ത​ൽ ഏ​ഴ് ദി​വ​സം വ​രെ​യു​മാ​ണ് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ന​ൽ​കേ​ണ്ട തെ​ന്ന് ഐ​സി​എം​ആ​റി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​ശാ​സ്ത്രീ​യ​മാ​യ ഉ​പ​യോ​ഗം ശ​രീ​ര​ത്തി​ൽ ആ​ന്‍റി​മൈ​ക്രോ​ബി​യി​ൽ പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​ത് ചി​കി​ത്സ​യ്ക്ക് വെ​ല്ലു​വി​ളി​യാ​കു​മെ​ന്നാ​ണ് ഐ​സി​എം​ആ​റി​ന്‍റെ ക​ണ്ടെത്ത​ൽ.

ഇ​ക്കാ​ര​ണ​ത്താ​ൻ നി​സാ​ര​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും അം​ഗീ​കൃ​ത മെ​ഡി​ക്ക​ൽ പ​രി​ശീ​ല​ക​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണ് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട തെ​ന്നു​മാ​ണ് ഐ​സി​എം​ആ​റി​ന്‍റെ നി​ർ​ദേ​ശം.