കോ​വി​ഡ് നി​യ​ന്ത്ര​ണം: ചൈ​ന​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

08:00 PM Nov 27, 2022 | Deepika.com
ബെ​യ്ജിം​ഗ്: ക​ടു​ത്ത കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ചൈ​ന​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​റും​ഖി തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ഷി ​ജി​ൻ​പിം​ഗ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി അ​ധി​കാ​രം ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി കാ​ണാം. ഷി ​ജി​ൻ​പിം​ഗ് പ​ടി​യി​റ​ങ്ങൂ, സി​ൻ​ജി​യാം​ഗി​ലെ ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​പ്പി​ക്കൂ- എ​ന്നി​ങ്ങ​നെ മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ന്ന​തും കാ​ണാ​നാ​വും. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ​താ​യും റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഉ​റും​ഖി തീ​പി​ടി​ത്ത​ത്തി​ൽ ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ക​രോ​പി​ക്കു​ന്നു. ക​ർ​ശ​ന​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി പൂ​ട്ടി​യ​തി​നാ​ൽ താ​മ​സ​ക്കാ​ർ​ക്ക് യ​ഥാ​സ​മ​യം ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്ന​ത്.

സി​ൻ​ജി​യാം​ഗി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഉ​റും​ഖി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 10 പേ​രാ​ണ് മ​രി​ച്ച​ത്. ഒ​ൻ​പ​തു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല. ഈ​യാ​ഴ്ച ആ​ദ്യം സെ​ൻ​ട്ര​ൽ ചൈ​ന​യി​ലെ ഹൊ​നാ​ൻ പ്ര​വി​ശ്യ​യി​ലെ വ​സ്ത്ര​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി ത്ത​ത്തി​ൽ 38 പേ​ർ മ​രി​ച്ചി​രു​ന്നു.