പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ശംഖുവാരത്തോട് സ്വദേശി കാജ ഹുസൈനാണ് അറസ്റ്റിലായത്. ശ്രീനിവാസനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് ഹുസൈനെതിരായ കേസ്.
13ാം പ്രതിയാണ് ഇയാൾ. പോപ്പുലർ ഫ്രണ്ടിന്റെ മുൻ പാലക്കാട് ഏരിയാ റിപ്പോർട്ടായിരുന്നു ഹുസൈൻ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 40ആയി.
ശ്രീനിവാസൻ വധക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ
07:08 PM Nov 27, 2022 | Deepika.com