ത​രൂ​രു​മാ​യി ഭി​ന്ന​ത​യി​ല്ല: വിവാദം തണുപ്പിച്ച് സതീശൻ

06:38 PM Nov 27, 2022 | Deepika.com
കൊ​ച്ചി: ശ​ശി ത​രൂ​ർ എം​പി​യു​മാ​യി ഭി​ന്ന​ത​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മാ​ധ്യ​മ​ങ്ങ​ൾ സൃ​ഷ്ടി​ച്ച ക​ഥ‍​യി​ലെ വി​ല്ല​നാ​യി​രു​ന്നുതാ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ഫ​ണ​ൽ​സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ലീ​ഡേ​ഴ്സ് ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഥ മെ​ന​യു​മ്പോ​ൾ നാ​യ​ക​ൻ മാ​ത്രം പോ​ര​ല്ലോ, വി​ല്ല​നും വേ​ണ​മ​ല്ലോ. ഈ ​ക​ഥ​യി​ൽ താ​നാ​യി​രു​ന്നു വി​ല്ല​ൻ. ‌പ​രാ​തി​യി​ല്ല- സ​തീ​ശ​ൻ പ​റ​ഞ്ഞു. ത​രൂ​രി​നോ​ട് ത​നി​ക്ക് അ​സൂ​യ​യു​ണ്ട്. ത​നി​ക്കി​ല്ലാ​ത്ത ക​ഴി​വു​ക​ൾ ഉ​ള്ള ആ​ളാ​ണ് ത​രൂ​ർ. അ​തി​ൽ അ​സൂ​യ​യു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പ​രി​പാ​ടി​യി​ൽ ത​രൂ​രു​മാ​യി സം​സാ​രി​ച്ചി​ല്ലെ​ന്ന​ത് മാ​ധ്യ​മ സൃ​ഷ്ടി​മാ​ത്ര​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തും ക​ണ്ണൂ​രും ത​ങ്ങ​ൾ മു​ഖാ​മു​ഖം സം​സാ​രി​ച്ചു. കാ​മ​റ​യ്ക്കു മു​ന്നി​ൽ അ​ഭി​ന​യി​ക്കാ​ൻ കാ​പ​ട്യ​ക്കാ​ര​ന​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.