ദോഹ: കരുത്തരായ ജർമനിയെ അട്ടിമറിച്ച ആത്മവിശ്വാസവുമായെത്തിയ ജപ്പാനെ വീഴ്ത്തി കോസ്റ്റാറിക്ക. എതിരില്ലാത്ത ഒരു ഗോളിന് ജപ്പാനെ പരാജയപ്പെടുത്തി.
81 ാം മിനിറ്റിൽ കെയ്ഷർ ഫുള്ളർ ആണ് ലാറ്റിൻ അമേരിക്കക്കാരുടെ വിജയഗോൾ നേടിയത്. ബോക്സിന് തൊട്ടുവെളിയിൽനിന്ന് ഫുള്ളർ എടുത്ത ഷോട്ട് ജപ്പാൻ ഗോളിയെ കടന്ന് പോസ്റ്റിന്റെ ഇടത് മേൽക്കൂരയിൽ ഇടിച്ചുകയറി.
ഇതോടെ ഇതുവരെ ജപ്പാനോട് ജയിക്കാനായിട്ടില്ലെന്ന നാണക്കേടും കോസ്റ്റാറിക്ക തിരുത്തി.
പുര വിദ; ജപ്പാനെ വീഴ്ത്തി കോസ്റ്റാറിക്ക
07:08 PM Nov 27, 2022 | Deepika.com