കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു

03:25 PM Nov 27, 2022 | Deepika.com
ടൊ​റോ​ന്‍റോ: കാ​ന​ഡ​യി​ലെ ടൊ​റോ​ന്‍റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു. ഷെ​റി​ഡാ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യ ഹ​രി​യാ​ന ക​ർ​ണാ​ൽ സ്വ​ദേ​ശി കാ​ർ​ത്തി​ക് സൈ​നി(20) ആ​ണ് മ​രി​ച്ച​ത്.

സെ​ന്‍റ് ക്ലെ​യ​ർ അ​വ​ന്യൂ​വി​ലെ യോം​ഗ് സ്ട്രീ​റ്റി​ൽ സൈ​ക്കി​ളു​മാ​യി റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ, പാ​ഞ്ഞെ​ത്തി​യ പി​ക്ക​പ്പ് ട്ര​ക്ക് സൈ​നി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​ഭാ​ഗ​ത്ത് ഉ​ട​ക്കി​നി​ന്ന സൈ​നി​യുടെ ശരീരം വ​ലി​ച്ചി​ഴ​ച്ച് കു​റ​ച്ച് ദൂ​രം ട്രക്ക് മു​ന്നോ​ട്ട് പോ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.