മ​ഴ​ക്ക​ളി: ര​ണ്ടാം ഏ​ക​ദി​നം ഉ​പേ​ക്ഷി​ച്ചു

03:12 PM Nov 27, 2022 | Deepika.com
ഹാ​മി​ൽ​ട്ട​ൺ: ന്യൂ​സി​ല​ൻ​ഡ് - ഇന്ത്യ പ​ര​ന്പ​ര​യി​ലെ ര​ണ്ടാം ഏ​ക​ദി​നം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചു. മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര​യി​ൽ 1 - 0 എ​ന്ന നി​ല​യി​ൽ കി​വീ​സ് മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​തി​നാ​ൽ ന​വം​ബ​ർ 30-ന് ​ക്രൈ​സ്റ്റ്ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം ഇ​ന്ത്യ​ക്ക് നി​ർ​ണാ​യ​ക​മാ​ണ്.

മ​ഴ മൂ​ലം 29 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചി​രു​ന്നു. 12.5 ഓ​വ​റി​ൽ 89-1 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ ബാ​റ്റ് ചെ​യ്യു​ന്ന വേ​ള​യി​ലാ​ണ് മ​ഴ വി​ല്ല​നാ​യി എ​ത്തി​യ​ത്.

നാ​യ​ക​ൻ ശി​ഖ​ർ ധ​വാ​നെ(3) മാ​റ്റ് ഹെ​ൻ​ട്രി പു​റ​ത്താ​ക്കി​യെ​ങ്കി​ലും ശു​ഭ്മാ​ൻ ഗി​ൽ(45), സൂ​ര്യ​കു​മാ​ർ യാ​ദ​വ്(34) എ​ന്നി​വ​ർ ടീ​മി​നെ മി​ക​ച്ച സ്കോ​റി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ച വേ​ള​യി​ലാ​ണ് മ​ഴ മൂ​ലം മ​ത്സ​രം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​ത്.