മാനന്തവാടി: വയനാട് തവിഞ്ഞാൽ മേഖലയിൽ നിന്ന് കാണാതായ വൃദ്ധ ദന്പതികളെ വനപ്രദേശത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊയിലേരി കുളപ്പുറത്ത് ജോസഫ്, അന്നക്കുട്ടി എന്നിവരെയാണ് പേരിയ മേഖലയിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
നവംബർ 25-ന് തവിഞ്ഞാലിലെ ബന്ധുവീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട ഇവരെ കാണാതായെന്ന പരാതി ബന്ധുക്കൾ പോലീസിന് മുന്നിൽ ഉന്നയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
വയനാട്ടിൽ വൃദ്ധ ദന്പതികൾ ജീവനൊടുക്കി
03:12 PM Nov 27, 2022 | Deepika.com